കേരളത്തിന്റെ സമാധാനന്തരീക്ഷവും സൗഹാർദവും തകർക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്റെ സമാധാനന്തരീക്ഷവും സൗഹാർദവും തകർക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന കാനം രാജേന്ദ്രൻ. കളമശ്ശേരിയിലുണ്ടായ സ്ഫോടനം അതീവ ഗൗരവമേറിയതാണ്. കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഒരു ശക്തികൾക്കും കേരളത്തിന്റെ മണ്ണിൽ ജനങ്ങൾ സ്ഥാനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനമാകെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക സമാധാനത്തിനു വേണ്ടി പൊരുതുമ്പോൾ ഇത്തരമൊരു സംഭവം കേരളത്തിൽ നടന്നത് അപലപനീയമാണ്. നാടിന്റെ സമാധാനന്തരീക്ഷം തകർത്തുകൊണ്ടുള്ള പ്രവർത്തനം ആരുടെ ഭാഗത്തുനിന്നായാലും കടുത്ത ഭാഷയിൽ എതിർക്കപ്പെടേണ്ടതാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച വരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.

ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഈ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെടുന്നു. ഈ വിഷയത്തിൽ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും അത്തരം പ്രചാരണങ്ങളിൽ ബോധപൂർവം വീഴാതിരിക്കുകയും ചെയ്യുക എന്നതാണ് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Kanam Rajendran said that the people will not allow the peace and harmony of Kerala to be destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.