ശബരിമല: സുരക്ഷ ശക്​തമാക്കിയത്​ കേന്ദ്രത്തി​െൻറ നിർദേശപ്രകാരം-കാനം

തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്​തമാക്കിയത്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമാണെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയെ തകർക്കാർ സർക്കാറിന്​ ഉദ്ദേശമില്ല. ശബരിമലയിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന്​​ കേന്ദ്ര ഇൻറലിജൻസ്​ മുറിയിപ്പുണ്ടെന്നും കാനം പറഞ്ഞു.

നിയന്ത്രണങ്ങൾ ഉള്ള സ്ഥലത്ത്​ ചിലപ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്നും കാനം വ്യക്​തമാക്കി. ശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായാണ്​ സർക്കാർ മുന്നോട്ട്​ പോകുന്നത്​. പൊലീസ്​ നിർദേശം മറികടന്ന്​ സന്നിധാനത്തെത്താൻ ശ്രമിച്ച ഹിന്ദു​െഎക്യവേദി നേതാവ്​ കെ.പി ശശികലയെ ​പൊലീസ്​ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - Kanam Rajendran On sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.