കാർട്ടൂൺ വിവാദം: മന്ത്രി ബാല​െൻറ നിലപാടിനെതിരെ വീണ്ടും കാനം

കൊച്ചി: ലളിതകല അക്കാദമി കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ. ബാലനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജൂറി തീരുമാനിച്ച് പുരസ്‌കാരം നിശ്ചയിച്ചാല്‍ കൊടുക്കാനുള്ള അധികാരവും അക്കാദമിക്കുണ്ടെന്ന ് അദ്ദേഹം പറഞ്ഞു. ലളിതകല അക്കാദമി സ്വയംഭരണാവകാശ സ്ഥാപനമാണ്​. അവരെടുത്ത തീരുമാനം ശരിയാണ്​. അവാര്‍ഡ് പുനഃപരിശോധിക്കാൻ പറയാനുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് തോന്നുന്നില്ല.

അങ്ങനെയാണെങ്കില്‍ ആര്‍ക്കൊക്കെ അവാര്‍ഡ് നൽകണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാൽ പോരെ.ഇക്കാര്യത്തിൽ മന്ത്രിക്ക് അധികാരമില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അക്കാദമി സ്വതന്ത്രമായി എടുത്ത തീരുമാനമാണ് പുരസ്കാരനിർണയം. അത് അംഗീകരിക്കാനുള്ള മനസ്സുണ്ടാകുകയാണ് എല്ലാവര്‍ക്കും വേണ്ടത്​.കാനം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയപരമായ കാര്യങ്ങളില്‍ അക്കാദമികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്നും കഴിഞ്ഞദിവസം സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡനപരാതിയിൽ രാഷ്​ട്രീയ പാർട്ടികള്‍ പ്രതികരിക്കേണ്ടതില്ലെന്നും അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരാതിയില്‍ കേസുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Kanam Rajendran Cartoon Conspiracy AK Balan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.