കനകമല ഐ.എസ്​ കേസ്​: ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൊച്ചി: കനകമല ഐ.എസ്​ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ്​ പോളക്കാനിയെയാണ്​ ജോർജിയയിൽനിന്ന്​ എത്തിച്ച്​ എൻ.ഐ.എ അറസ്​റ്റ്​ ചെയ്​തത്​. ഇയാൾ ടെലിഗ്രാമിൽ വിവിധ പേരുകളാണ്​ ഉപയോഗിച്ചിരുന്നത്​. ഈ വർഷം ആദ്യമാണ്​ പേര്​ സംബന്ധിച്ച്​ വ്യക്തത ലഭിച്ചത്​. തുടർന്ന്​ ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ച്​ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു.

ടെലിഗ്രാമിലൂടെയും വാട്​സ്​ആപ്​ വഴിയും ഇയാൾ ഐ.എസ്​ അനുകൂല ചർച്ചകൾ നടത്തിയതായാണ്​ എൻ.ഐ.എ കണ്ടെത്തൽ. വിമാനത്താവളത്തിൽ എത്തിയ ഉടൻ കസ്​റ്റഡിയിലെടുത്തു. 2016 ലാണ്​ കണ്ണൂരിലെ കനകമലയിൽ 'അൻസാറുൽ ഖലീഫ കേരള' എന്ന പേരിൽ ഗ്രൂപ്​ രൂപവത്​കരിച്ച്​ ഐ.എസ്​ പ്രവർത്തനങ്ങൾക്ക്​ പദ്ധതിയി​ട്ടതെന്ന്​​ ആരോപിച്ച്​ എൻ.ഐ.എ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

കേസുമായി ബന്ധപ്പെട്ട്​ ആറുപേരെ ശിക്ഷിച്ചിരുന്നു. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തു. ഇയാളുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.