കൊല്ലം: കാമ്പിശ്ശേരി കരുണാകരൻ അവാർഡ് ‘മാധ്യമം’ സീനിയർ സബ് എഡിറ്റർ മുഹമ്മദ് സുൽഹ ഫിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു. കാമ്പിശ്ശേരി കരുണാകരൻ ലൈ ബ്രറി ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
കൊല്ലത്ത് നടന്ന ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ എം.എൻ. ഗോവിന്ദൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. ‘സത്യാനന്തരകാലത്തെ മാധ്യമപ്രവർത്തനം’ എന്ന വിഷയത്തിൽ ഐ.ടി വിദഗ്ധൻ ജോസഫ് സി. മാത്യു സംസാരിച്ചു.
സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ. ജി. ലാലു അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻറ് സി.ആർ. ജോസ് പ്രകാശ്, സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.എസ്. സുപാൽ, ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. അനിരുദ്ധൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. വിജയകുമാർ, സിറ്റി സെക്രട്ടറി എ. ബിജു, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി വൈസ് പ്രസിഡൻറ് എ. സതീശൻ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.