Posted On
date_range Updated On
date_range കമറുദ്ദീൻ എം.എൽ.എ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: എം.സി. കമറുദ്ദീൻ എം.എൽ.എ ഉൾെപ്പടെ പ്രതിയായ ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.നിലവിൽ ജില്ല ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കമറുദീനെതിരെ ബുധനാഴ്ച 14 വഞ്ചന കേസുകൾ കൂടി കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.14 പേരിൽ നിന്നായി ഒരുകോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയവിവരം. ഇതോടെ എം.എൽ.എക്കെതിരായ കേസുകളുടെ എണ്ണം 29 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.