കൊച്ചി: ‘കല്ലട’ ബസിൽ യാത്രക്കാരെ മർദിച്ച സംഭവം ആദ്യം അന്വേഷിച്ച നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. മരട് എസ്.ഐ ബൈജു പി. ബാബുവിനൊപ്പം സി.പി.ഒമാരായ എം.എസ്. സുനില്‍, എം.ഡി. സുനില്‍കുമാര്‍, പൊലീസ് ഡ്രൈവര്‍ ബിനേഷ് എന്നിവരെയാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. അന്വേഷണത്തിൽ ആദ്യം സഹകരിച്ചില്ലെന്ന മർദനമേറ്റ യാത്രക്കാരുടെ പരാതിയിലാണ് നടപടി.
തെരഞ്ഞെടുപ്പിെൻറ തിരക്കും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കം പാളിയതും മൂലമാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിലവിൽ തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലാണ് അന്വേഷണം.
യാത്രികര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, ആക്രമികളെ പിടികൂടുകയോ യാത്രികരെ സംരക്ഷിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. സ്ഥലം മാറ്റപ്പെട്ട പൊലീസുകാർ പരിക്കേറ്റവരെ ഓട്ടോയില്‍ കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് വിടുകയും മൊഴി രേഖപ്പെടുത്താന്‍ അവിടെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, പരാതിക്കാർ ഭയത്താല്‍ ആശുപത്രിയിലെത്തിയില്ല. വിഷയം സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയായതോടെയാണ് പൊലീസ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.