കാളികാവിൽ സ്വകാര്യ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്

കാളികാവ്: ചോക്കാട് കല്ലാമൂല പാലത്തിന് സമീപം സ്വകാര്യബസ് മറിഞ്ഞ് 17​ പേര്‍ക്ക് പരിക്ക്. കാളികാവില്‍നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന യു.കെ.ബി ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട്​, റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളിലൂടെയാണ് മറിഞ്ഞത്​.

ഞായറാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു സംഭവം. കളപറമ്പില്‍ ഗ്രീഷ്മ (21), പള്ളിത്താനം ബിന്‍സി (21), വട്ടപറമ്പത്ത് കൃഷ്ണന്‍ (56), നടുക്കുടിയില്‍ സെല്‍വം (42), നടുക്കുടിയില്‍ വിഗ്‌നേഷ് (14), വെള്ളാമ്പറം കുമാരന്‍ (48), ചീനവിളയില്‍ ഐസക്ക് (69) എന്നിവരാണ്​ പരിക്കേറ്റ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലുള്ളത്​​. ബസ് മറിഞ്ഞ സ്ഥലത്തുനിന്ന് പാലത്തിലേക്ക് ഏതാനും മീറ്റര്‍ മാത്രമാണ് ദൂരം.

മറിഞ്ഞതിനുശേഷം നിരങ്ങിനീങ്ങിയ ബസ് വൈദ്യുതിപോസ്​റ്റില്‍ ഇടിച്ചുനിന്നു. യാത്രക്കാര്‍ കുറവായതും വൈദ്യുതി ലൈന്‍ പൊട്ടി വീഴാത്തതിനാലും വലിയ അപകടം ഒഴിവായി. ബസി​​​െൻറ ഇരുഭാഗവും തകര്‍ന്നു. മുന്നിലെ വലതുഭാഗത്തെ ചക്രം ജാമായതാണ് അപകടകാരണമായി പറയുന്നത്. 

Tags:    
News Summary - Kalikavu Private Bus Accident: Sixteen Injured -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.