Posted On
date_range Updated On
date_range കളമശ്ശേരി സ്ഫോടനം: സമഗ്രാന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മുൻവിധിയില്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണം. സംഭവത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നവരെ നിയന്ത്രിക്കാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും സർക്കാരും പൊലീസും തയാറാവണം.
കിംവദന്തികൾ പ്രചരിപ്പിച്ച് രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണം. അതീവ ഗൗരവമുള്ള സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.