തൃശൂർ: കേരളകലാമണ്ഡലം നിർവാഹക സമിതിയിൽനിന്ന് പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ ഒഴിവാക്കി. അസാധാരണ ഉത്തരവിലൂടെയാണ് സാംസ്കാരിക വകുപ്പ് സത്യഭാമയെ ഒഴിവാക്കിയ കാര്യം അറിയിച്ചിരിക്കുന്നത്.
കലാരംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ മുതിർന്ന കലാപ്രവർത്തകരെയാണ് കൽപിത സർവകലാശാലയായ കലാമണ്ഡലം നിർവാഹക സമിതിയിൽ ഉൾപ്പെടുത്തുക. മൂന്ന് വർഷമാണ് കാലാവധി. അതിനിടയിൽ ഒഴിവാക്കാറില്ല.
കലാമണ്ഡലം സത്യഭാമയെ ഒഴിവാക്കിയെന്നു കാണിച്ച് സാംസ്കാരിക വകുപ്പിെൻറ ഉത്തരവ് രജിസ്ട്രാർക്കാണ് ലഭിച്ചത്. നിർവാഹക സമിതിയിലെ ചിലരുമായുള്ള തർക്കവും അഭിപ്രായ വ്യത്യാസവുമാണ് കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞ നിർവാഹക സമിതി യോഗത്തിൽ കലാമണ്ഡലത്തിലെ അഴിമതിയും ക്രമക്കേടുകളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കലാമണ്ഡലത്തിലെ അധ്യാപകരുടെ പ്രശ്നങ്ങളും അവതരിപ്പിെച്ചങ്കിലും ഇത് അജണ്ടയിൽ ഉൾപ്പെടുത്താത്തതിനാൽ ചർച്ച ചെയ്യാനാവില്ലെന്ന് പറഞ്ഞ് അവഗണിച്ചുവത്രെ. കാര്യങ്ങൾ തുറന്നു പറയാൻ സത്യഭാമ വെള്ളിയാഴ്ച വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.