അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​ന​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ

കാ​ല​ടി: സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ൽ ന​ട​ന്ന നി​യ​മ​ലം​ഘ​നം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ. വി​ജ്ഞാ​പ​നം മു​ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ച​ട്ട​വി​രു​ദ്ധ​ത​യും നി​യ​മ​ലം​ഘ​ന​വു​മു​ണ്ടെ​ന്ന് വൈ​സ് ചാ​ൻ​സ​ല​റോ​ട് സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, തെ​റ്റ് തി​രു​ത്താ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​മോ​ഷ​ൻ, സ്ഥ​ലം​മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ൾ വി.​സി നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് എ​ടു​ക്കാ​റു​ള്ള​തെ​ന്ന് സ്​​റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി.​ജെ. ജോ​യി ആ​രോ​പി​ച്ചു. യു.​ജി.​സി നി​ബ​ന്ധ​ന​ക​ളും സം​വ​ര​ണ​ക്ര​മ​വും അ​ട്ടി​മ​റി​ച്ച്​ രാ​ഷ്​​ട്രീ​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി.​സി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - kaladi University, law violation of teacher appoinment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.