ചേളന്നൂർ (കോഴിക്കോട്): മരുന്നും ഭക്ഷണവും കുടിവെള്ളവുമില്ലാതെ ആറുദിവസം നേപ്പാളിലെ സിമികോട്ടിൽ കുടുങ്ങിയവർക്ക് തണലായത് വനജാക്ഷി ടീച്ചറുടെ ഹിന്ദി പരിജ്ഞാനം. കൈലാസത്തിലേക്ക് തീർഥാടനത്തിനുപോയി മോശം കാലാവസ്ഥ കാരണം വഴിയിൽ കുടുങ്ങിയ സംഘത്തിലെ അംഗമായിരുന്നു പാലത്ത് ‘ഭക്തി’യിൽ വനജാക്ഷിടീച്ചർ.
ഹിന്ദി നന്നായി അറിയുന്നതിനാലാണ് അപകട ഘട്ടത്തിൽ സംഘത്തിെൻറ മുഴുവൻ ആവശ്യങ്ങളും നിർവഹിക്കാനുള്ള നിയോഗം ടീച്ചർ ഏറ്റെടുത്തത്. സിമികോട്ട് വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ അഞ്ചുദിവസമാണ് ഇവർക്ക് കഴിയേണ്ടി വന്നത്. സംഘത്തിൽ എല്ലാവരും 60 വയസ്സ് പിന്നിട്ടവർ. കൈയിൽ കരുതിയ മരുന്നുകൾ തീർന്നതിനാൽ പലരും രോഗം മൂർച്ഛിച്ച് ഭീതിയിലായിരുന്നു. മഞ്ഞും കൊടുംതണുപ്പും കാരണം പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. മാറ്റാൻ വസ്ത്രം പോലുമില്ലാതെ നരകിച്ചപ്പോൾ അംഗങ്ങൾക്കെല്ലാം ആശ്വാസമായത് കോഴിക്കോട് തോട്ടുമുക്കം സെൻറ് തോമസ് സ്കൂൾ റിട്ട. അധ്യാപിക വനജാക്ഷിയാണ്.
സിമികോട്ടിൽനിന്ന് ചൊവ്വാഴ്ച രക്ഷപ്പെട്ട് നേപ്പാൾ ഗഞ്ചിലെത്തിയ ശേഷമാണ് കുളിക്കാനും വസ്ത്രം മാറാനും സാധിച്ചത്. ഭക്ഷണം പോലുമില്ലാതെ ഒാടിനടന്ന് കൂട്ടത്തിലുള്ളവരെ പരിചരിച്ച ടീച്ചർക്ക് അപ്പോൾ ക്ഷീണമോ പതർച്ചയോ തോന്നിയില്ലെങ്കിലും കാഠ്മണ്ഡുവിൽനിന്ന് ലഖ്നോവിലേക്ക് തിരിച്ചുവരുേമ്പാൾ ഏറെ ക്ഷീണിതയായിരുന്നു. ബുധനാഴ്ച ഉച്ച രണ്ടരയോടെ സംഘം കാർ മാർഗമാണ് തിരിച്ചത്. അഞ്ചുമണിക്കൂർ യാത്രക്കുശേഷം ലഖ്നോവിൽനിന്ന് 8.55ന് വിമാനമാർഗം നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലർച്ച കരിപ്പൂരിലെത്തി.
മലപ്പുറം സ്വദേശിനിയടക്കം തീർഥാടനത്തിനെത്തിയ അഞ്ചുപേർ മരിച്ചതാണ് മോശം കാലാവസ്ഥയിൽ ഭയം വർധിപ്പിക്കാൻ ഇടയാക്കിയതെന്ന് വനജാക്ഷി പറഞ്ഞു. എന്നാൽ, മറ്റുള്ളവരെ ഇൗ വിവരം അറിയിച്ചിരുന്നില്ല. 21ന് രാവിലെ എറണാകുളത്തു നിന്നാണ് 37 അംഗ സംഘം വിമാനത്തിൽ ലഖ്നോ വഴി കൈലാസത്തിലേക്ക് പുറപ്പെട്ടത്്. ഭർത്താവ് റിട്ട. രജിസ്ട്രാർ ചന്ദ്രനും ടീച്ചറുടെ കൂടെയുണ്ടായിരുന്നു. ജൂൺ 28നാണ് സിമിേകാട്ടിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.