Posted On
date_range Updated On
date_range യുവാവിനെ ഇടിച്ചിട്ടശേഷം വാഹനം നിർത്താതെ പോയ കടവന്ത്ര എസ്.എച്ച്.ഒ മനുരാജിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: കൊച്ചിയിൽ യുവാവിനെ ഇടിച്ചിട്ടശേഷം വാഹനം നിർത്താതെ പോയ കടവന്ത്ര എസ്.എച്ച് .ഒ മനു രാജിനെ സ്ഥലം മാറ്റി. കാസർകോട് ചന്തേര സ്റ്റേഷനിലേക്കാണ് മാറ്റം. മേയ് 18ന് രാത്രിയിലാണ് കേസിനാസ്പദമായ അപകടം.
കടവന്ത്ര എസ്.എച്ച്.ഒയും ഡോക്ടറായ വനിത സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു.
രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ എസ്.എച്ച്.ഒയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.