കടയ്​ക്കാവൂർ പോക്​സോ കേസ്​: മാതാവ്​ ജയിൽ മോചിതയായി

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ മാതാവ്​ ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം​ ഹൈകോടതി ജാമ്യം അനുവദിച്ചതി​െൻറ അടിസ്​ഥാനത്തിലാണ്​ അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന്​ അവർ ശനിയാഴ്​ച മോചിതയായത്​. കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ പിതാവ്​ പ്രതികരിച്ചു.

ജസ്​റ്റിസ്​ ഷെർസിയുടെ സിംഗിൾ ​െബ‌ഞ്ചാണ് ​ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ്​ പോക്സോ കേസ് ചുമത്തപ്പെട്ട്​ ഇവർ ജയിലിലായത്. ഉപാധികളോടെയാണ് മാതാവിന്​ കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

Tags:    
News Summary - Kadakkavoor pocso case: Mother released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.