Posted On
date_range Updated On
date_range തങ്ങൾക്കുപകരം തങ്ങൾ മാത്രം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി
സമാനതകളില്ലാത്ത സ്വഭാവവൈശിഷ്ട്യങ്ങളുടെയും നേതൃപാടവത്തിന്റെയും ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. തങ്ങളുടെ മരണം കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും അനുശോചനസന്ദേശത്തിൽ അദ്ദേഹം കുറിച്ചു.
മതപണ്ഡിതന്മാർക്കിടയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയക്കാർക്കിടയിലെ മതപണ്ഡിതനുമായിരുന്നു ഹൈദരലി തങ്ങൾ. ഏതുപ്രതിസന്ധിഘട്ടത്തിലും സമുദായത്തിനും സമൂഹത്തിനും സമചിത്തതയോടെയും ദീർഘവീക്ഷണത്തോടെയും പരിഹാരങ്ങൾ നിർദേശിക്കാൻ തങ്ങൾക്കുള്ള കഴിവ് അപാരമായിരുന്നു. തങ്ങളുടെ വിയോഗം സൃഷ്ടിക്കുന്ന ആഘാതം വാക്കുകളിൽ വിവരിക്കാവുന്നതിനുമപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.