സ്​ത്രീധന തർക്കമാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്ന്​ കട​ക്കാവൂർ പോക്​സോ കേസിലകപ്പെട്ട യുവതിയുടെ പിതാവ്

​കട​ക്കാവൂർ പോക്​സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിയുടെ പിതാവ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. സ്​ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്ന്​ അദ്ദേഹം പരാതിയിൽ ചൂണ്ടികാണിച്ചു. ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയും പൊലീസും അറിഞ്ഞുകൊണ്ടാണ്​ കേസ്​ കെട്ടിച്ചമച്ചതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

മകളെ ജയിലിൽ നിന്ന്​ ഇറക്കില്ലെന്ന്​ പൊലീസ്​ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഡിസംബർ 18 നാണ് കടക്കാവൂർ പൊലീസ് യുവതിയുടെ പേരിൽ പോക്സോ കേസെടുത്തത്. യുവതിയുടെ മകന്‍റെ മൊഴിയുടെ അടിസ്​ഥാനത്തിലായിരുന്നു കേസെടുത്തത്​. 22 ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്‍റെ മൊഴി പുറത്തുവന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്​.

അതേസമയം, ജയിലിൽ കഴിയുന്ന മാതാവിന്‍റെ ജാമ്യാപേക്ഷ ഇന്ന്​ തിരുവനന്തപുരം പോക്സോ കോടതി തള്ളിയിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.