Posted On
date_range Updated On
date_range ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നത് ഭക്തരുടെ വേഷത്തിലെത്തുന്ന സാമൂഹ്യവിരുദ്ധര്‍ -കടകംപള്ളി
കൊല്ലം: സാമൂഹ്യവിരുദ്ധരാണ് കറുപ്പ് വേഷം അണിഞ്ഞെത്തി ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേഷം മാറിയെത്തുന്ന കൂലിതല്ലുകാർക്ക് ഭക്തരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നില്ല. ശബരിമലയുടെ പവിത്രത ഓർത്താണ് പൊലീസ് ഇവരെ കൈകാര്യം ചെയ്യാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുപ്രീംകോടതി വിധി രാജ്യത്തിെൻറ നിയമമാണ്. സുപ്രീം കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.