Posted On
date_range Updated On
date_range മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ പ്രഭാസിനെ കണ്ട് പഠിക്കെട്ട -കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകിയ തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ കണ്ട് മലയാളത്തിലെ മഹാനടൻമാർ പഠിക്കെട്ടയെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു സിനിമക്ക് മൂന്ന് കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന നടൻമാർ നമ്മുടെ നാട്ടിലുണ്ടെന്നും കടകംപള്ളി പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച കെയർ കേരള പദ്ധതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സഹകരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയിലൂടെ ആയിരത്തി അഞ്ഞൂറ് വീടുകൾ നിർമിച്ച് നൽകാനാണ് തീരുമാനം. 75 കോടിരൂപ സംഘങ്ങളിൽ നിന്നും സമാഹരിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.