പെൻഷൻകാർ ആദ്യമായല്ല ആത്മഹത്യ ചെയ്യുന്നത്​: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി പെൻഷൻകാർ ആദ്യമായല്ല ആത്മഹത്യ ചെയ്യുന്നതെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യു.ഡി.എഫ്​ സർകാറി​​​െൻറ കാലത്തും പെൻഷൻകാർ ആത്മഹത്യ ചെയ്​തിട്ടുണ്ട്​. എന്നാൽ എൽ.ഡി.എഫ്​ സർകാറി​​​െൻറ കാലത്തുള്ള കെ.എസ്​.ആർ.ടി.സി പെൻഷൻകാരുടെ ആത്മഹത്യയാണ്​ എല്ലാവരും കൂടുതലായി ചർച്ച​ ചെയ്യുന്നതെന്നും കടകംപള്ളി   പറഞ്ഞു. 

കെ.എസ്​.ആർ.ടി.സി പെൻഷൻകാരുടെ അഞ്ചുമാസത്തെ കുടിശ്ശിക സഹകരണ ബാങ്കുകൾ വഴി നൽകുന്നതി​​​െൻറ വിതരണോദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു മന്ത്രി. സർകാരും സഹകരണ വകുപ്പും  കെ.എസ്​.ആർ.ടി.സിയും ചേർന്നുള്ള ധാരണാപത്രത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ വിതരണം. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ഇ.കെ ശശീന്ദ്രനുമടങ്ങുന്ന ചടങ്ങിലായിരുന്നു കടകംപള്ളിയുടെ പ്രതികരണം. 

ആദ്യമായല്ല പെൻഷൻകാർ ജീവനൊടുക്കുന്നത്, പ്രയാസങ്ങളും സംഘർഷങ്ങളും നിറഞ്ഞതാണ്​ ജീവിതം. യു.ഡി.എഫി​​​െൻറ ഭരണകാലത്ത്​ 26 ഒാളം പെൻഷൻകാർ ആത്മഹത്യ ചെയ്​തിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. അതൊക്കെ എല്ലാവരും മന:പൂർവ്വം മറക്കുകയാണ്​, എൽ.ഡി.എഫ്​ സർകാറി​​​െൻറ കാലത്തുള്ള ചെറിയ പ്രശ്​നങ്ങൾ വരെ പെരുപ്പിച്ച്​ കാണിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കെ.എസ്​.ആർ.ടി.സി ജനങ്ങളുടെ സ്വത്താണെന്നും നഷ്​ടത്തിലായെന്ന്​ കരുതി പൂട്ടാനല്ല അത്​ ലാഭത്തിലാക്കാനുള്ള നടപടികൾ ചെയ്യാനാണ്​ സർകാർ ഉ​ദ്ദേശിക്കുന്നതെന്നും കടകംപള്ളി പ്രസംഗത്തിൽ പറഞ്ഞു. 


 

Tags:    
News Summary - kadakampally on ksrtc suicide - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.