ബസ് കൊമ്പിൽ കുത്തിയുയർത്തി; വീണ്ടും 'കബാലി'യുടെ ആക്രമണം

തൃശൂ‍ർ: കെ.എസ്.ആർ.ടി.സി ബസ് കൊമ്പിൽ കുത്തിയുയർത്തി വീണ്ടും 'കബാലി' എന്ന കാട്ടാനയുടെ പരാക്രമം. ബുധനാഴ്ച രാത്രി ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം. പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസുയർത്തി താഴെ വെച്ചു. രണ്ടു മണിക്കൂറിലേറെയാണ് കബാലി യാത്രക്കാരെ മുൾമുനയിൽ നിർത്തിയത്. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞയാഴ്ച സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയിൽനിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചിരുന്നു. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയാണ് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷൻ ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

Tags:    
News Summary - Kabali again; KSRTC bus attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.