ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരൻ പിടിയിൽ

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരൻ പിടിയിൽ. മട്ടാമ്പ്രം സ്വദേശി സുനീറിനെയാണ് ആയിക്കരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇന്ന് പുലർച്ചെ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് തടവുകാരൻ രക്ഷപ്പെട്ടത്. തുടർന്ന് ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

മയക്കുമരുന്ന്, ക്വട്ടേഷൻ ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ് സുനീർ. 

Tags:    
News Summary - Kaapa prisoner who escaped from hospital arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.