കെ.എ. കൊടുങ്ങല്ലൂർ

കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു

കോഴിക്കോട്: മികച്ച ചെറുകഥക്ക് മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരത്തിന് എൻട്രി ക്ഷണിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വാരികകളിലും മലയാളപത്രങ്ങളുടെ വാരാന്തപ്പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച മികച്ച കഥക്കാണ്​ പുരസ്കാരം.

രചനകൾ 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. എഴുത്തുകാർക്ക്​ സ്വന്തം നിലക്കും വായനക്കാർക്കും എൻട്രി അയക്കാം. കഥയുടെ മൂന്ന്​ പകർപ്പ് (പ്രസിദ്ധീകരണത്തിന്‍റെ തീയതിയും പേരും വ്യക്തമാകുന്ന വിധം), എഴുത്തുകാരന്‍റെ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം മാർച്ച്​ 20നകം എൻട്രി ലഭിക്കണം.

വിലാസം: കെ.പി. ​െറജി, ചെയർമാൻ, കെ.എ. കൊടുങ്ങല്ലൂർ പുരസ്കാരസമിതി, C/o. മാധ്യമം റിക്രിയേഷൻ ക്ലബ്, മാധ്യമം, ഗാന്ധാരിഅമ്മൻ കോവിൽ റോഡ്​, തിരുവനന്തപുരം - 695 001.

Tags:    
News Summary - K.A. Kodungallur Media Literary Award; Invited Entries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.