Posted On
date_range Updated On
date_range രാജേട്ടൻ പ്രമേയത്തെ എതിർത്താണ് സംസാരിച്ചത്, സ്പീക്കർ മര്യാദ കാണിച്ചില്ല: ഒ. രാജഗോപാലിനെ പിന്തുണച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനെ പിന്തുണച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'നിയമസഭയിൽ രാജേട്ടൻ പ്രമേയത്തെ ശക്തമായി എതിർത്തുതന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കർ കാണിച്ചില്ല. കൂടുതൽ ചർച്ചകൾ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയർന്നുവരണം.' കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.