കൊല്ലം: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞവരിൽ ശശി തരൂരിനെ പോലുള്ള കാര്യവിവരമുള്ളവരുമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മോദി സർക്കാറിന്‍റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ബി.ജെ.പി കൊല്ലം ജില്ല കമ്മിറ്റിയുടെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആർ.ഒയിൽ നേരത്തേ തന്നെ ഗണപതി ഹോമം നടത്തിയും നാളികേരം ഉടച്ചുമാണ് പദ്ധതികൾ തുടങ്ങുന്നത്. ’24ലും ’29ലും മോദി തന്നെ രാജ്യം ഭരിക്കും, 50 കൊല്ലത്തേക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.