പൊലീസ്​ രാജ് നടപ്പാക്കാനാണ് ശ്രമമെങ്കിൽ ഇപ്പോഴുള്ള ജയിലുകൾ പോരാതെവരും -സുരേന്ദ്രൻ

കൊല്ലം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരം നടത്തുന്നവരെ അടിച്ചൊതുക്കാൻ സർക്കാറും സി.പി.എമ്മും പൊലീസും ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും തെരുവിൽതന്നെ നേരിടുമെന്നും​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പൊലീസ്​ രാജ് നടപ്പാക്കാനാണ് ശ്രമമെങ്കിൽ ഇപ്പോഴുള്ള ജയിലുകൾ പോരാതെവരുമെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആസൂത്രിത കലാപത്തിന്​ ശ്രമിക്കുന്നത്​ സി.പി.എമ്മും മുഖ്യമന്ത്രിയുമാണ്. എസ്.ഡി.പി.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്​ കോഴിക്കോട് മിഠായിത്തെരുവിൽ കലാപത്തിന്​ ശ്രമിച്ചത്. പേരാമ്പ്രയിൽ ആരാധനാലയത്തിനുനേരെ കല്ലെറിഞ്ഞ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രതിയാണ്​.

ഹർത്താലിൽ കട തുറക്കാൻ സി.പി.എം നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിയത്​ ശരിയല്ല. മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ പാർട്ടി പ്രവർത്തകര​ുണ്ടെങ്കിൽ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഖേദപ്രകടനം നടത്തണമോയെന്നതടക്കമുള്ള കാര്യത്തിൽ ബി.ജെ.പി അധ്യക്ഷനാണ്​ മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - k surendran - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.