സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ ഷുഹൈബ്​ എടയന്നൂരിനൊപ്പം കെ. സുധാകരൻ (ഫയൽ ചിത്രം)

പിതൃദിനത്തിൽ ശുഹൈബിന്‍റെയും ശുക്കൂറിന്‍റെയും കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും അച്ഛൻമാരെ ഹൃദയത്തോട് ചേർത്ത് കെ. സുധാകരൻ

കണ്ണൂർ: നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ടെന്നും അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നുവെന്നും കെ. സുധാകരൻ. ഫേസ്​ബുക്കിലാണ്​ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പിതൃദിനക്കുറിപ്പ്​.

''അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ ഞാൻ സുരക്ഷിതത്വത്തിന്‍റെയും സമാധാനത്തിന്‍റെയും തണലനുഭവിച്ചിരുന്നു. മൂവർണ്ണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസു കാരനാക്കിയ അച്ഛന്‍റെ മുഖം എന്നും എനിക്ക് ഊർജ്ജമായിരുന്നു. അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. ശുഹൈബിന്‍റെയും ശുക്കൂറിന്‍റെയും വാപ്പമാർ.. കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും അച്ഛൻമാർ.. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ.. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു'' -അദ്ദേഹം ഫേസ്​ബുക്​ പോസ്റ്റിൽ പറഞ്ഞു.

കൃപേഷ്​, ശരത്​ ലാൽ

കുറിപ്പിന്‍റെ പൂർണരൂപം:

അമ്മ സ്നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയർപ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവർ തളരുമ്പോൾ വീഴാതെ താങ്ങായി കൂടെ നിൽക്കുന്ന, സ്നേഹത്തോടെയും കാർക്കശ്യത്തോടെയും കരുതലിന്‍റെയും സാമീപ്യം നൽകുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകൾ...

ഞാനും അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ സുരക്ഷിതത്വത്തിന്‍റെയും സമാധാനത്തിന്‍റെയും തണലനുഭവിച്ചിരുന്നു. മൂവർണ്ണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസു കാരനാക്കിയ അച്ഛന്‍റെ മുഖം എന്നും എനിക്ക് ഊർജ്ജമായിരുന്നു.

അരിയിൽ ശുക്കൂർ

അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.

ശുഹൈബിന്‍റെയും ശുക്കൂറിന്‍റെയും വാപ്പമാർ.. കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും അച്ഛൻമാർ.. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു.

Tags:    
News Summary - K Sudhakaran's fb post On Father's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.