തിരക്കിട്ട നേതൃമാറ്റം വേണ്ട; ബുദ്ധിപൂർവം തീരുമാനമെടുക്കാനുള്ള സാവകാശമു​ണ്ടെന്ന്​ കെ. സുധാകരൻ

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോൽവി സംബന്ധിച്ച്​ നേതൃത്വം ചർച്ച ചെയ്യുമെന്ന്​ കെ. സുധാകരൻ. തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന്​ തനിക്ക്​ അഭിപ്രായമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

വളരെ ആലോചിച്ച്​ ബുദ്ധിപൂർവം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്​ഥാന നേതൃത്വം പരാജയം ചർച്ച ചെയ്യാൻ ചേരുന്നുണ്ടെന്നും അടിയന്തര സാഹചര്യമൊന്നും മുന്നി​ലില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്​ തോൽവിയെ തുടർന്നുള്ള പാർട്ടി നടപടികളെ കുറിച്ച്​ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, കൂടുതൽ വിശദമായി സംസാരിക്കാൻ സുധാകരൻ തയാറായില്ല.

പരസ്യമായി രൂക്ഷ പ്രതികണങ്ങൾ നടത്തുന്നയാളാണ്​ കെ. സുധാകരൻ. എന്നാൽ പതിവിന്​ വിപരീതമായി, കൂടുതൽ പ്രതികരണത്തിന്​ അദ്ദേഹം തയാറായില്ല. കെ.പി.സി.സി പ്രസിഡന്‍റ്​ പദവിയിലേക്ക്​ സാധ്യതയുള്ള നേതാവെന്ന നിലയിൽ വളരെ സൂക്ഷ്​മതയോടെയായിരുന്നു സുധാകരന്‍റെ പ്രതികരണം. 

Tags:    
News Summary - k sudhakaran responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.