മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ; കണ്ണൂരിൽ പകരക്കാരനെ നിർദേശിച്ചു

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലന്ന് കെ.പി.സി.സി പ്രസിഡന്‍റും നിലവിലെ എം.പിയുമായ കെ. സുധാകരൻ. പകരക്കാരനായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും സുധാകരന്‍റെ വിശ്വസ്തനുമായ കെ. ജയന്തിന്‍റെ പേരാണ് നിർദേശിച്ചത്.

എന്നാൽ, കെ. ജയന്ത് മത്സരിക്കുന്നതിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും എതിർപ്പറിയിച്ചതായാണ് വിവരം. ജയന്തിന് വിജയസാധ്യതയില്ലെന്ന് ഇരുവരും സുധാകരനെ അറിയിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈകമാൻഡിന് വിടാനാണ് സാധ്യത.

ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ിരുന്നു. എന്നാൽ, ക​ണ്ണൂ​​രി​ലെ വി​ജ​യ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​ കെ. ​സു​ധാ​ക​ര​നോ​ട് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ എ.​ഐ.​സി.​സി നി​ർ​ദേ​ശിക്കുകയായിരുന്നു. ക​ണ്ണൂ​രി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ നി​ശ്ച​യി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​ത്. എം.​വി. ജ​യ​രാ​ജ​നോ​ട് ഏ​റ്റു​മു​ട്ടാ​നും മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നും ഏ​റ്റ​വും യോ​ഗ്യ​ൻ കെ. ​സു​ധാ​ക​ര​ൻ​ത​ന്നെ​യെ​ന്നാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും എം.​പി പ​ദ​വി​യും ഒ​ന്നി​ച്ചു​​കൊ​ണ്ടു​പോ​വാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെ. ​സു​ധാ​ക​ര​ൻ ആ​ദ്യം മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്. 2019ൽ പി.കെ. ശ്രീമതിയായിരുന്നു കണ്ണൂരിൽ സുധാകരന്‍റെ എതിരാളി. 94,559 വോട്ടിനാണ് സുധാകരൻ വിജയിച്ചത്. ശ്രീമതി 4,35,182 വോട്ട് നോടിയപ്പോള്‍ സുധാകരൻ 5,29,741 വോട്ട് നേടി. ബി.ജെ.പിയുടെ സി.കെ. പത്മനാഭന്‍ 68,509 വോട്ട് നേടി. 

Tags:    
News Summary - K Sudhakaran reluctant to compete in lok sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.