Posted On
date_range Updated On
date_range കെ.പി.സി.സി അധ്യക്ഷനാകാൻ താൽപര്യമുണ്ടെന്ന് കെ. സുധാകരൻ
കണ്ണൂർ: കെ.പി.സി.സി അധ്യക്ഷനാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ദേശീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഡൽഹിയിൽ എത്താനുള്ള നിർദേശം ലഭിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡൻറാവുകയാണെങ്കിൽ തെൻറ ൈശലിയിലൂടെ കൂടുതൽ യുവാക്കളെ പാർട്ടിയുമായി അടുപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലടക്കം എവിടെ മത്സരിച്ചാലും വിജയിപ്പിക്കും.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. അദ്ദേഹവും പരിഗണനയിലുണ്ട്. കെ.വി. തോമസിനെ പോലുള്ള നേതാവിനെ നഷ്ടപ്പെടുത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.