വിജിലൻസ് കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: തനിക്കെതിരായ വിജിലൻസ് കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വിശ്വാസയോഗ്യമായ ഒരാളിൻെറ പരാതിയിലാണ് കേസെടുക്കേണ്ടതെന്നും പരാതിക്കാരനെതിരെ അദ്ദേഹം പറഞ്ഞു.

വിജിലൻസ് അന്വേഷണമല്ല, സി.ബി.ഐ അന്വേഷണം നടത്തിക്കോളൂ. ട്രസ്റ്റിൻെറ ബാങ്ക് അക്കൗണ്ട് പരിശോധിക്കാം. ഒരു ചായ കുടിക്കുന്ന കാശ് പോലും പിൻവലിച്ചിട്ടില്ല. ഒരു രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ അന്ന് രാഷ്ട്രീയം അവസാനിപ്പിക്കും.

ഗൾഫിൽനിന്ന് ഒരാളോടും ഡി.സി.സി ഓഫീസ് നിർമാണത്തിന് കാശ് പിരിപ്പിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - K sudhakaran press conference about vigilance case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.