​കെ. സുധാകരൻ അമിത്​ ഷായുമായി രഹസ്യചർച്ച നടത്തിയെന്ന്​ പി. ജയരാജൻ 

കണ്ണൂർ: കോൺഗ്രസ്​ നേതാവ്​ ​െക. സുധാകരൻ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുമായി രഹസ്യചർച്ച നടത്തിയെന്ന്​ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെ​െന്നെയിൽ പോയാണ്​ സുധാകരൻ അമിത്​ ഷായെ കണ്ടത്​. അൽപംകൂടി കാത്തിരിക്കൂ എന്നാണ്​ ബി.ജെ.പി കേന്ദ്രനേതാക്കൾ പറഞ്ഞത്​ എന്നാണ്​ തങ്ങൾക്ക്​ കിട്ടിയ വിവരം.

കോൺഗ്രസുകാ​ർ പലരും ബി.ജെ.പിയിലേക്ക്​ പോവുകയാണ്​. സുധാകര​​​​െൻറ സമരപ്പന്തലിൽ ആർ.എസ്​.എസ്​ നേതാക്കളുടെ സാന്നിധ്യമുണ്ടായതും ചുവപ്പുഭീകരത എന്ന സംഘ്​പരിവാർ മുദ്രാവാക്യം സുധാകരൻകൂടി ഏറ്റെടുക്കുന്നതും ഇൗ അവിശുദ്ധമായ രാഷ്​ട്രീയസഖ്യത്തി​‍​​​െൻറ ഭാഗമാണ്​.

വാടിക്കൽ രാമകൃഷ്​ണ​​​​െൻറ കൊലപാതകം സുധാകരൻ ഇപ്പോൾ ഉന്നയിക്കുന്നത്​ ആർ.എസ്​.എസുകാരെ തൃപ്​തിപ്പെടുത്താൻവേണ്ടിയാണ്​. ഗുണ്ടാനേതാവ്​ എന്ന പ്രതിച്ഛായ മാറ്റാൻ ആഗ്രഹിക്കുന്ന സുധാകരൻ അക്കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടത്​ കോൺഗ്രസ്​ നേതാവ്​ പി. രാമകൃഷ്​ണനെയാണ്​. ഗുണ്ടാനേതാവ്​ മാത്രമല്ല, ഗുണ്ടാ പിരിവുകാരൻകൂടിയാണെന്ന്​ ആക്ഷേപിച്ചത്​ പി. രാമകൃഷ്​ണനാണെന്നും പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - k sudhakaran meet amit shah e p jayarajan - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.