സ്​ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ. സുധാകരനെതിരെ കേസ്​

കണ്ണൂർ: സ്​ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ മണ്ഡലം യു.ഡി.എഫ‌് സ്ഥാനാർഥി കെ. സുധാകരനെതിരെ കണ്ണൂർ ​ടൗൺ പൊലീസ‌് കേസെടുത്തു. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫിസർ ടിക്കാറാം മീണയുടെ പ്രത്യേക നിർദേശത്തി​​െൻറയും നിയമോപ ദേശത്തി​​െൻറയും അടിസ്ഥാനത്തിലാണ‌് കേസ‌്.

എൽ.ഡി.എഫ്​ സ്​ഥാനാർഥി പി.കെ. ശ്രീമതിയെ വ്യക്തിപരമായി ഇകഴ്​ത്തുന് ന രീതിയിൽ പുറത്തിറക്കിയ വിഡിയോ പരസ്യം പിൻവലിക്കാത്തതിനെതിരെ സി.പി.എം പരാതി നൽകിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എൽ.ഡി.എഫ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നിവർ തെരഞ്ഞെടുപ്പു കമീഷനും പൊലീസിലും പരാതി നൽകി. പരസ്യം ഒഴിവാക്കണമെന്ന‌് ജില്ല വരണാധികാരിയായ കലക്ടർ ആവശ്യപ്പെട്ടെങ്കിലും ഫേസ്​ബുക്കിൽനിന്ന്​ നീക്കിയിരുന്നില്ല.

സ‌്ത്രീവിരുദ്ധവും സ‌്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചുതാഴ‌്​ത്തുന്നതുമായ പരസ്യം ജനപ്രാതിനിധ്യ നിയമത്തി​​െൻറയും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങ‌ളുടെയും നഗ്​നമായ ലംഘനമാണെന്നു കണ്ടെത്തിയാണ‌് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ സുധാകരനെ താക്കീത്​ചെയ‌്തത്​. ജനപ്രാതിനിധ്യ നിയമത്തിലെ അനുച്ഛേദം 123 (4) പ്രകാരം ശിക്ഷാർഹമാണിതെന്നും ഉത്തരവിൽ വ്യക്തമാക്കി. സംഭവത്തിൽ ഞായറാഴ‌്ച സുധാകരനെ കർശനമായി താക്കീത്​ചെയ‌്ത സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വിവാദ പരസ്യം ഉടൻ പ്രാബല്യത്തോടെ ​ഫേസ്​ബുക് പേജിൽനിന്ന‌് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിങ്കളാഴ‌്ചയും നീക്കിയില്ലെന്നതു ശ്രദ്ധയിൽപെട്ടതോടെ എഫ‌്.ഐ.ആർ രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കാൻ കമീഷണർ നിർദേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാവുന്ന വിധത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനും വിവിധ ജനവിഭാഗങ്ങളിൽ സ‌്പർധ വളർത്താനും സ‌്ത്രീത്വത്തെ അപമാനിക്കാനും കരുതിക്കൂട്ടി തയാറാക്കി പ്രചരിപ്പിച്ചതാണെന്നതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, 171 ജി, 505 (2), 509 വകുപ്പുകൾ പ്രകാരവും കേസെടുക്കാവുന്നതാണെന്നാണ‌് കണ്ണൂർ ജില്ല പൊലീസ‌് മേധാവിക്കു ലഭിച്ച നിയമോപദേശം. തുടർന്നാണ്​ കണ്ണൂർ ടൗൺ സി.ഐ എ. ഉമേഷ‌് കേസെടുത്തത‌്. വിഡിയോ യു.ഡി.എഫ് സ്​ഥാനാര്‍ഥി കെ. സുധാകര​​െൻറ ഫേസ്​ബുക്​​ പേജില്‍നിന്ന്​ നീക്കംചെയ്യാത്തതിനെ തുടര്‍ന്ന് എൽ.ഡി.എഫ് പരാതി നല്‍കിയിരുന്നു.

Tags:    
News Summary - k sudhakaran- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.