ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം പ്രഹസനം -കെ. സുധാകരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിഷപ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബി.ജെ.പി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും പ്രഹസനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

ഒരു വിശുദ്ധദിനത്തെ ബി.ജെ.പിക്കാര്‍ കളങ്കപ്പെടുത്തുകയാണു ചെയ്തത്. റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ്പുമാരെ സന്ദര്‍ശിക്കുമെന്നാണ് താന്‍ കരുതിയത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആത്മാർഥതയോടെ അഭിസംബോധന ചെയ്യുന്നതിനു പകരം അവരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് വ്യാജവാഗ്ദാനങ്ങളും മോഹനസ്വപ്‌നങ്ങളും നൽകി വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. 


Tags:    
News Summary - K Sudhakaran Attacks BJP on Church Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.