ശശി തരൂരിനെതിരെ കെ. സുധാകരൻ; തരൂരിന്‍റെ നിലപാട് പാർട്ടിയുടെ നിലപാടല്ല, പ്രസ്താവന അനുചിതം

മണ്ണാർക്കാട്: ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന ഫലസ്തീൻ റാലിയെ അനുകൂലിച്ചുള്ള ശശി തരൂരിന്റെ നിലപാട് പാർട്ടിയുടെ നിലപാടല്ലെന്നും കെ.പി.സി.സിയോട് ചോദിക്കാതെ അദ്ദേഹം നടത്തിയ പ്രസ്താവന അനുചിതമാണെന്നും കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ. മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയിരുന്നു അദ്ദേഹം.

ആര്യാടൻ ഷൗക്കത്ത് സി.പി.എമ്മിലേക്ക് വരുമെന്ന വ്യാമോഹത്തിലാണ് എ.കെ. ബാലനെ പോലെയുള്ള ബുദ്ധിശൂന്യരെന്നും അദ്ദേഹം പറഞ്ഞു.

ഷൗക്കത്തിന് പിന്തുണയുമായി തരൂർ

തിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിന് പാർട്ടി നേതൃത്വത്തിന്‍റെ വിലക്ക് നേരിടുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി പ്രവർത്തക സമിതി അംഗം ശശി തരൂർ. ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് തരൂർ പറഞ്ഞു.

പിതാവിന്‍റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ല.  കോൺഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടൻ തീരുമാനമെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

Tags:    
News Summary - K Sudhakaran against Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.