ദേഹാസ്വാസ്ഥ്യം; കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.

ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം തൃശൂരിൽ എത്തിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു. വിശദപരിശോധനകൾക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉച്ചയോടെ അദ്ദേഹത്തെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു.

Tags:    
News Summary - K. Sudhakaran admitted to hospital due to physical unwellness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.