കടയ്ക്കൽ: എ.കെ.ജി സെൻററിൽ നിന്നല്ല കോവിഡ് വാക്സിൻ നൽകുന്നതെന്ന് സി.പി.എം ഓർക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വാക്സിൻ രാഷ്ട്രീയവത്കരിക്കുകയാണ് സി.പി.എം. വാക്സിൻ ഔദാര്യമല്ല, ഒരോ പൗരനും അവകാശപ്പെട്ടതാണ്.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ നിലമേൽ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള ജനപ്രതിനിധികളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിലമേലിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തുള്ളവർക്ക് അനധികൃത മാർഗത്തിലൂടെ വാക്സിൻ നൽകുകയാണ്. നിലമേലും അതാണ് നടന്നത്. ജനപ്രതിനിധികളെ ജയിലിലടച്ചത് ഞെട്ടിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കിയത് അവരെ മാനസികമായി തകർക്കാനാണെങ്കിൽ സി.പി.എമ്മിന് തെറ്റി. കള്ളക്കേസിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടിവരുമെന്ന് സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, എം.എം. നസീർ, പഴകുളം മധു, രതികുമാർ, സൈമൺ അലക്സ്, ബി.എസ് ഷിജു, അഭിജിത്ത്, വി.ഒ സാജൻ, മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
അട്ടക്കുളങ്ങര ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പഞ്ചായത്ത് പ്രസിഡൻറിനെയും അംഗങ്ങളെയും കെ. സുധാകരൻ രാവിലെ സന്ദർശിച്ചിരുന്നു. കെ.പി.സി.സി പ്രസിഡൻറ്, വർക്കിങ് പ്രസിഡൻറുമാരായ പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, വിൻെസൻറ് എന്നിവരും ജയിലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.