കോഴിക്കോട്: ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പരാമർശത്തിൽ പ്രതികരിച്ച് കെ.എസ്. ശബരിനാഥൻ. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
1970കളിലെ RSS ബന്ധം ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത് അയവിറക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറി ശ്രീ ഗോവിന്ദൻ മാസ്റ്റർ ശ്രമിച്ചത് നിഷ്കളങ്കമായ ഒരു പ്രവർത്തിയല്ല. കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടുകൂടിയാണ്.
കേരളത്തിൽ പലയിടത്തും പരീക്ഷിച്ച ഈ മോഡൽ നിലമ്പൂരിലും ഇനി വരുന്ന തദ്ദേശ-നിയമസഭ ഇലക്ഷനിലും പ്രാവർത്തികമാക്കാൻ സിപിഎം ബിജെപി ശ്രമിക്കും. കോൺഗ്രസ് വിരുദ്ധതയാണ് ഇരു പാർട്ടികളുടെയും പ്രധാനവികാരം. ഇവർ ഏതു അവിശുദ്ധ പ്രവർത്തി നടത്തിയാലും ഈ വർഗീയ കൂട്ടുകെട്ടിനെതിരെ നിലമ്പൂർ വിധി എഴുതും.
അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വെളിപ്പെടുത്തിയത്.
'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.