Posted On
date_range Updated On
date_range കെ റെയിൽ: ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ സർവേകല്ല് നാട്ടി
തിരുവനന്തപുരം: കെ റെയിലിനെതിരായ ബി.ജെ.പി പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസ് വളപ്പിൽ സർവേകല്ല് നാട്ടി. യുവമോർച്ച പ്രവർത്തകരാണ് ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രി പി. പ്രസാദിന്‍റെ വസതിക്ക് സമീപം പ്രതീകാത്മകമായി കല്ല് നാട്ടിയത്.
ക്ലിഫ് ഹൗസ് വളപ്പിലെ മതിൽ ചാടിക്കടന്നാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമെത്തിയത്. സംഭവത്തിൽ ആറു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പ്രവർത്തകരായ പി. ജോയി, പാപ്പനംകോട് നന്ദു, വിജിത്ത്, ഗോകുൽ, പ്രതീഷ്, വിഷ്ണു വിപിൻ എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.