ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കറ്റ് ജനറൽ (എ.എ.ജി) ആയി മലയാളി അഭിഭാഷകനെ നിയമിച്ചു. കെ. പരമേശ്വർ ആണ് പുതിയ എ.എ.ജിയായി ചുമതലയേറ്റത്. തൃപ്പൂണിത്തുറ സ്വദേശിയാണ്.
സുപ്രീം കോടതിയിലുള്ള യു.പി സർക്കാരിന്റെ കേസുകൾ വാദിക്കുന്നതിനായാണ് പരമേശ്വറിനെ നിയമിച്ചത്. ആഗസ്റ്റ് 14നാണ് നിയമന ഉത്തരവ് ഇറങ്ങിയത്. നിർഭയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ സുപ്രീം കോടതിയിൽ അമിക്കസ്‌ക്യൂറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഹൈദരാബാദ് നൽസാർ നിയമ സർവകലാശാലയിൽ നിന്നും സ്വർണമെഡലോടെയാണ് പരമേശ്വർ നിയമ ബിരുദം പൂർത്തിയാക്കിയത്. കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.