കൊച്ചി: ചാവക്കാട് മുൻ നഗരസഭ ചെയർമാൻ കെ.പി. വത്സലനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കീഴ്കോടതി നൽകിയ ജീവ പര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. മൂന്നുമുതൽ അഞ്ചുവരെ പ്രതികളും അകലാട് സ്വദേശികളുമായ കരീം, നസീർ, ഹുസൈൻ എന ്നിവരെ വെറുതെവിട്ടാണ് ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
2006ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് വത്സലനെ ഒരുസംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാംപ്രതി സുലൈമാൻകുട്ടി പിന്നീട് കൊല്ലപ്പെട്ടിരുന്നു.
രണ്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്. ശേഷിച്ച മൂന്ന് പ്രതികൾക്ക് തൃശൂർ അഡിഷനൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരായ പ്രതികളുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. മുൻകൂട്ടി കൂട്ടായി ആസൂത്രണം ചെയ്ത െകാലപാതകമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സംശയത്തിെൻറ ആനുകൂല്യം നൽകി പ്രതികളെ വെറുതെവിട്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.