ഗുരുവായൂര്‍: കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഹൈകമാന്‍ഡിനോട് താൻ ആവശ്യപ്പെട്ടിരുന്നെന്ന് കെ. മുരളീധരന്. തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഹൈകമാന്‍ഡ് പറഞ്ഞത് സുധാകരന് അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്.
സുധാകരന്റെ പ്രസ്താവന അച്ചടക്കലംഘനമായി കാണരുത്. അദ്ദേഹം ചില പ്രയാസങ്ങള്‍ പറഞ്ഞതാണ്. പാര്‍ട്ടിക്കകത്ത് ഉരുള്പൊട്ടലൊന്നുമില്ല. തലമുറമാറ്റം വേണമെന്നാണ് ഹൈകമാന്‍ഡ് പറഞ്ഞത്. ഹൈകമാന്‍ഡ് തീരുമാനം പൂര്‍ണ മനസ്സോടെ അംഗീകരിച്ചു.
എന്നാല്‍, പഴയ തലമുറയെ പൂര്‍ണമായി അവഗണിക്കരുത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ ചാനലിലൂടെയും പത്രത്തിലൂടെയും നേതാക്കള്‍ അറിയുന്ന രീതി മാറണം. സുധാകരനാണ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഇല്ലാതാക്കിയത്. ശശി തരൂരിന് ഹൈകമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയത് നല്ല കാര്യമാണെന്നും കെ. മുരളീധരന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.