Posted On
date_range Updated On
date_range നിയമസഭയിലേക്കില്ല; പാർലമെന്‍റ് സീറ്റ് തന്നെ മതിയെന്ന് കെ. മുരളീധരൻ
കോഴിക്കോട്: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ കൂടെ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും കെ. മുരളീധരൻ എം.പി. രാഹുലിന്റെ കൂടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനായത് വലിയ അനുഭവമായെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി ഓഫിസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
കോൺഗ്രസിൽ നേതാക്കൾ തമ്മിൽ തട്ടലും മുട്ടലും സ്വാഭാവികമാണ്. പാർട്ടി ചട്ടക്കൂടിൽ നിന്ന് ആരും പുറത്തുപോവില്ല. കെ.പി.സി.സി അധ്യക്ഷൻ ചട്ടക്കൂട് വരച്ചാൽ മതി അതിനുള്ളിൽ നിൽക്കാൻ എല്ലാവരും തയാറാണെന്നും മുരളീധരൻ വ്യക്തമാക്കി.
മൂന്നാഴ്ചയോളമായി കോൺഗ്രസ് രാഷ്ട്രീയമാണ് എല്ലാവരും സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് വരുകയാണ്. ഇനി മറ്റ് കാര്യങ്ങളൊക്കെ വിട്ട് മോദിക്കും പിണറായിക്കുമെതിരായ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.