നിയന്ത്രണങ്ങൾ നീക്കുന്നതോടെ കോവിഡ്​ മരണസംഖ്യ ഉയർന്നേക്കാം -കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെൻറിലേറ്ററുകൾക്കും ക്ഷാമം വരും. ഇപ്പോൾ തന്നെ വെൻറിലേറ്ററുകൾക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി.

ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്​. എല്ലാവർക്കും ശ്രദ്ധലഭിക്കണം. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുത്​. ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും അവർ പറഞ്ഞു.

സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 3,000 കടന്നിരുന്നു. മരണസംഖ്യയും ഉയരുകയാണ്​. സെപ്​റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ.

Tags:    
News Summary - K. K. Shailaja Press Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.