കെ. ചന്ദ്രൻപിള്ള ജി.സി.ഡി.എ ചെയര്‍മാനാകും

കൊച്ചി: സിപിഎം നേതാവും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍പിള്ള ജി.സി.ഡി.എ ചെയര്‍മാനാകുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച അദ്ദേഹം ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ കെ. ചന്ദ്രന്‍പിള്ള സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയാണ്. വി. സലിം രാജിവെച്ച ഒഴിവിലാണ് ചന്ദ്രന്‍ പിള്ള നിയമിതനാകുന്നത്.

സീനിയോറിറ്റി പരിഗണിച്ചാണ് കെ. ചന്ദ്രന്‍പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു.

Tags:    
News Summary - K. Chandran Pillai will be the GCDA chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.