മുൻ മന്ത്രി കെ. ബാബുവി​െൻറ സെക്രട്ടറിക്കും അനധികൃത സ്വത്ത്​

കൊച്ചി: മുൻ മന്ത്രി കെ. ബാബുവി​​​െൻറ സെക്രട്ടറി ആയിരുന്ന നന്ദകുമാർ വരവിൽ കവിഞ്ഞ സ്വത്ത്​ സമ്പാദിച്ചെന്ന്​ വിജിലൻസ്​ കണ്ടെത്തൽ. കെ. ബാബു മന്ത്രിയായിരിക്കെ ഒാഫിസ്​ സെക്രട്ടറിയായിരുന്ന നന്ദകുമാർ പദവി ദുരുപയോഗം ചെയ്​ത്​ വരവിനേക്കാൾ 43 ശതമാനം അധികം സ്വത്ത്​ സമ്പാദിച്ചതായാണ്​ കണ്ടെത്തിയത്​. ഇതുസംബന്ധിച്ച റിപ്പോർട്ട്​ വൈകാതെ വിജിലൻസ്​ ഡയറക്​ടർക്ക്​ സമർപ്പിക്കും. തുടർന്ന്​ മൂവാറ്റുപുഴ വിജിലൻസ്​ കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്യും. 

നന്ദകുമാറിന്​ കെ. ബാബു കാർ സമ്മാനമായി നൽകിയതായും വിജിലൻസ്​ കണ്ടെത്തിയിട്ടുണ്ട്​. കെ. ബാബു മന്ത്രിയായിരിക്കെ വരവിനേക്കാൾ 45 ശതമാനം സ്വത്ത്​ അധികം സമ്പാദിച്ചതായി കാണിച്ച്​ വിജിലൻസ്​ അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സെക്രട്ടറിക്കെതിരെയും അന്വേഷണം തുടങ്ങിയത്​. ഇതി​​​െൻറ ഭാഗമായി ഒ​േട്ടറെ ​രേഖകൾ പരിശോധിക്കുകയും നിരവധി പേരിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഡി.ജി.പി ജേക്കബ്​ തോമസ്​ വിജിലൻസ്​ ഡയറക്​ടറായിരുന്നപ്പോഴാണ്​ അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ കെ. ബാബുവിനെതിരെ കേസെടുത്തത്​. 


 

Tags:    
News Summary - k babu secretary corruption- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.