1. വീടിന് സമീപത്ത് മരം വീണ നിലയിൽ 2. മരണപ്പെട്ട ജ്യോതിക
മാനന്തവാടി: മഴ കനത്തുപെയ്ത ആ രാത്രിയിൽ അച്ഛനോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ആ പൊന്നുമോൾ. അപകടസൂചനയുടെ അലയൊലികൾ കാതിൽ പതിച്ചപ്പോൾ മകൾ ജ്യോതികയെയുമെടുത്ത് ബാബു സുരക്ഷിത തീരം തേടുകയായിരുന്നു.
ഉറങ്ങുന്ന മകളെയും തോളിലെടുത്ത് അപകടത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ബാബു പക്ഷേ, ഓടിക്കയറിയത് വൻ ദുരന്തത്തിലേക്ക്. മരം വീഴുന്ന ശബ്ദം കേട്ട് മകളെയുമെടുത്ത് ആ പിതാവ് പുറേത്തക്ക് ഓടിയെങ്കിലും അതിനിടയിലുണ്ടായ അപ്രതീക്ഷിത ദുരന്തം ആറു വയസ്സുകാരിയുടെ ജീവനെടുത്തപ്പോൾ അത് വാളാട് ഗ്രാമത്തിെൻറ മുഴുവൻ നൊമ്പരമായി.
വാളാട് തോളക്കര ആദിവാസി കോളനിയിലെ പൊളിഞ്ഞുവീഴാറായ വീടിനുമുകളിൽ മരം വീഴുമെന്ന ആധിയിലാണ് മകളെയുമെടുത്ത് ബാബു പുറത്തേക്കോടിയത്. എന്നാൽ, വീടിേനാട് തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് മരം നിലംപതിച്ചത്. ഇതിനിടയിൽ പുറത്തേക്കോടിയ ഇരുവരുടെയും ദേഹത്ത് മരശിഖരം പതിക്കുകയായിരുന്നു.
വീട്ടിനുള്ളിൽ കുട്ടിയുടെ മാതാവ് അമ്മിണി ഉൾപെടെ രണ്ടു പേരുണ്ടായിരുന്നു. അവർക്കാർക്കും പരിക്ക് പറ്റിയില്ല. അപകടത്തിൽ ബാബുവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ജ്യോതികയും കുടുംബവും പഞ്ചായത്ത് നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ദുരന്തമെത്തിയത്.
ജ്യോതികയുടെ വേർപാടിൽ രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു. 'കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റ പിതാവ് ബാബു എത്രയും വേഗം സുഖം പ്രാപിക്കട്ടെ.' -രാഹുൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.