അ​ഭ​യ കേ​സ്​ കാ​ൽ​നൂ​റ്റാ​ണ്ട്  നീ​ളാ​ൻ കാ​ര​ണം സ​ഭ​യു​ടെ  ഇ​ട​പെ​ട​ൽ –ജ​സ്​​റ്റി​സ്​ ശ്രീ​ദേ​വി

തിരുവനന്തപുരം: അഭയ കേസ് 25 വർഷംവരെ നീളാൻ കാരണം കത്തോലിക്കസഭയുടെ ഇടപെടലാണെന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ് ഡി. ശ്രീദേവി കുറ്റപ്പെടുത്തി. സി.ബി.െഎ കുറ്റപത്രം കൊടുത്ത് എട്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാതെ കേസ് മാറ്റിവെച്ചുപോകുന്നത് നീതിനിഷേധമാണ്. 

സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 25 വർഷം തികഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ‘നീതിവൈകുന്നത് നീതിനിഷേധത്തിന് തുല്യം’ വിഷയത്തിലെ സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. തിരുവനന്തപുരം സി.ബി.െഎ കോടതിയിൽ അഭയ കേസ്  വിചാരണ ആരംഭിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - justice sreedevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.