Posted On
date_range Updated On
date_range ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീംകോടതി കൊളീജിയം ശിപാർശ അംഗീകരിച്ച് എട്ട് ഹൈകോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നിലവിൽ ബോംബെ ഹൈകോടതി ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജംദാർ.
ജഡ്ജി നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം ആവർത്തിച്ച ശിപാർശകളിൽ എത്ര പേരെയാണ് ഇനിയും നിയമിക്കാത്തതെന്നും അതിന് കാരണമെന്തെന്നും വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി. കേരളത്തിന് പുറമെ ഡൽഹി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മേഘാലയ, ജമ്മു-കശ്മീർ, മദ്രാസ്, ഝാർഖണ്ഡ് ഹൈകോടതികളിലാണ് പുതുതായി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.