Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ എം.പി സതീശൻ അന്തരിച്ചു
കൊച്ചി: മലയാള മനോരമ ചീഫ് സബ് എഡിറ്റർ എം.പി. സതീശൻ (55) അന്തരിച്ചു. പനങ്ങാട് പനയ്ക്കൽ വീട്ടിൽ പരേതനായ പത്മനാഭെൻറ യും ഭവാനിയുടെയും മകനാണ്. സംസ്കാരം വ്യാഴാഴ്ച 10ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വൈക്കം മറവൻതുരുത്ത് മണക്കാട്ട് കുടുംബാംഗം എം.ഡി. ഷൈനി (അധ്യാപിക, വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ, ഞീഴൂർ, വൈക്കം). മകൾ: നിള (10ാം ക്ലാസ് വിദ്യാർഥിനി, ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ).
കേരള കൗമുദി കൊച്ചി, ആലപ്പുഴ, മലപ്പുറം യൂനിറ്റുകളിലും ആകാശവാണി തൃശൂർ നിലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ മലയാള മനോരമയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊച്ചി യൂനിറ്റുകളിൽ സേവനമനുഷ്ഠിച്ചു. മെട്രോ ലേഖനങ്ങളുടെ സമാഹാരം ‘ആവി പാറുന്ന പാത്രം’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.