സമീൽ ഇല്ലിക്കൽ

മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീല്‍ ഇല്ലിക്കൽ അന്തരിച്ചു

മ​ല​പ്പു​റം: മാ​ധ്യ​മം മു​ൻ ചീ​ഫ് സ​ബ് എ​ഡി​റ്റ​റും ച​രി​ത്ര ഗ​വേ​ഷ​ക​നും ച​ല​ച്ചി​ത്ര-​നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​മീ​ൽ ഇ​ല്ലി​ക്ക​ൽ (ഐ. ​സ​മീ​ൽ - 49) താ​യ്‌​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ടൂ​ർ മാ​നേ​ജ​രാ​യി ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് താ​യ്‌​ല​ൻ​ഡി​ലെ​ത്തി​യ അ​ദ്ദേ​ഹം, ഞാ​യ​റാ​ഴ്ച രാ​വി​ലെ പു​റ​ത്തു​പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ചു. മ​ല​പ്പു​റം ഗ്രീ​ൻ ഒ​യാ​സി​സ് ട്രാ​വ​ൽ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി ഇ​ത്തി​ൾ​പ​റ​മ്പ് ഇ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ റി​ട്ട. ലൈ​ബ്രേ​റി​യ​ൻ മു​ഹ​മ്മ​ദ് ഇ​ല്ലി​ക്ക​ലി​ന്റെ​യും ഇ​യ്യാ​ത്തു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ‘മാ​ധ്യ​മ’​ത്തി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം മ​ല​പ്പു​റം ബ്യൂ​റോ ചീ​ഫും ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റി​യാ​ദ് ബ്യൂ​റോ ഇ​ൻ-​ചാ​ർ​ജു​മാ​യി​രു​ന്നു. മ​ല​പ്പു​റം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റാ​യും മാ​ധ്യ​മം ജേ​ണ​ലി​സ്റ്റ് യൂ​നി​യ​ൻ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. റി​യാ​ദ്, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​യി. റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

മി​ക​ച്ച ച​രി​ത്ര​ഗ​വേ​ഷ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം മ​ല​ബാ​ർ സ​മ​ര​ച​രി​ത്ര​ത്തി​ലെ പ​ല അ​റി​യാ ഏ​ടു​ക​ളും ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​കൊ​ണ്ടു​വ​ന്നു. ‘മ​ല​ബാ​ർ വി​പ്ല​വം: ച​രി​ത്രം കാ​ണാ​തെ​പോ​യ ജീ​വി​ത​ങ്ങ​ൾ, ഖ​ബ​റു​ക​ൾ’ എ​ന്ന പു​സ്ത​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 1921ലെ ​മ​ല​ബാ​ർ സ​മ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്ക് യു.​എ.​ഇ യൂ​ത്ത് ഇ​ന്ത്യ സി​ഗ്നേ​ച്ച​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു.

ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ‘ഇ​ല​യ​ന​ക്ക​ങ്ങ​ൾ’, ‘മ​ക്ക​ൾ’ എ​ന്നീ ടെ​ലി​സി​നി​മ​ക​ളു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും, ‘ചെ​റു​ത്തു​നി​ൽ​പ്പ്’ (ഡോ​ക്യു​മെ​ന്റ​റി), ‘കി​ലു​കി​ലു​സ്’ (മ്യൂ​സി​ക് ആ​ൽ​ബം) എ​ന്നി​വ​യു​ടെ സം​വി​ധാ​യ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: ശി​ഫ കൊ​ള​ക്കാ​ട്ടി​ൽ (പ​റ​പ്പൂ​ർ). മ​ക്ക​ൾ: ഫാ​ത്തി​മ, ലം​യ, ദ​യ, റു​ബ. മ​രു​മ​ക​ൻ: ഹാ​ദി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഫീ​ദ, ജാ​ബി​ർ, ന​ബീ​ൽ (അ​ൽ ജാ​മി​അ അ​ൽ ഇ​സ് ലാ​മി​യ, ശാ​ന്ത​പു​രം), ജെ​രീ​ർ (ഗ്രീ​ൻ ഒ​യാ​സി​സ്, മ​ല​പ്പു​റം). മൃ​ത​ദേ​ഹം താ​യ്‌​ല​ൻ​ഡി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. 

Tags:    
News Summary - Journalist and historical researcher Sameel Illikkal passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.